കാനഡയിലെ തൊഴില്‍ വിപണി വറ്റിവരളുന്നു, വിദ്യാര്‍ത്ഥികള്‍ വലയുന്നു
ടൊറന്റോ : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനാല്‍ അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ വന്‍തോതില്‍ തൊഴിലില്ലായ്മ നേരിടുന്നതയാി റിപ്പോര്‍ട്ട്. കാനഡയിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയുടെ സമീപകാല ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം, ജനുവരി മുതല്‍ താഴോട്ടുള്ള പ്രവണതയിലായിരുന്ന തൊഴില്‍ നിരക്ക് രണ്ട് മാസത്തിനുള്ളില്‍ 62.5% ല്‍ നിന്ന് 61.8% ആയി കുറഞ്ഞു.
കാനഡ പൗരത്വം നേടിയവര്‍ കുടിയേറ്റക്കാര്‍, പാര്‍ട്ട് ടൈം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍, സമീപകാല ബിരുദധാരികള്‍ എന്നിവരാണ് സര്‍വേയില്‍ ഉള്‍പ്പെടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, നവംബറില്‍ ഉയര്‍ന്ന ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു,
ഇത് ഈ വര്‍ഷത്തെ വെല്ലുവിളി നിറഞ്ഞ തൊഴില്‍ വിപണി സാഹചര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.ജോലികള്‍തെലങ്കാനയും ആന്ധ്രാപ്രദേശും ചേര്‍ന്ന് പ്രതിവര്‍ഷം 20,000 വിദ്യാര്‍ത്ഥികളെയാണ് കാനഡയിലേക്ക് അയയ്ക്കുന്നത്. ലാഭകരമായ ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രാഥമികമായി STEM കോഴ്സുകള്‍ പിന്തുടരുന്ന ഈ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കനത്തതോതില്‍ തൊഴിലില്ലായ്മ നേരിടുന്നു.
സമീപകാല ബിരുദധാരികളും സമാനമായ ഒരു പ്രതിസന്ധി നേരിടുന്നു. യോഗ്യതകളില്‍ നിന്ന് വ്യത്യസ്തമായി റസ്റ്റോറന്റുകള്‍, ഭക്ഷ്യ ശൃംഖലകള്‍, ഇലക്ട്രോണിക് സ്റ്റോറുകള്‍, ഡെലിവറി ഏജന്റുമാര്‍ എന്നിങ്ങനെയുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.