ഹമാസ് നിര്‍മ്മിച്ച വിശാലമായ തുരങ്കം കണ്ടെത്തി ഇസ്രായേല്‍ സൈന്യം

0

ഗാസ : വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്‌ട്ര സമ്മര്‍ദങ്ങള്‍ അവഗണിച്ച് ഗാസയില്‍ ആക്രമണം നടത്തുന്നതിനിടെ ഹമാസ് നിര്‍മ്മിച്ച വിശാലമായ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതുവെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ തുരങ്കമാണിത്. ഈറസിലെ അതിര്‍ത്തിക്ക് സമീപമാണ് തുരങ്കം കണ്ടെത്തിയത്.

ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ തക്കവണ്ണം വലിപ്പമുള്ളതാണ് തുരങ്കമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷക്കണക്കിന് ഡോളര്‍ ഈ തുരങ്കം നിര്‍മമ്മിക്കാന്‍ ചെലവായിട്ടുണ്ടാകുമെന്നും നിര്‍മ്മാണത്തിന് വര്‍ഷങ്ങളെടുത്തു കാണുമെന്നും ഇസ്രായേല്‍ പറഞ്ഞു. റെയില്‍വേ പാത, വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ സംവിധാനം എന്നിവ തുരങ്കത്തിലുണ്ട്.

You might also like