ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ തീവ്രവാദികള്‍ വെടിവച്ച്‌ കൊലപ്പെടുത്തി

0

ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച്‌ കൊലപ്പെടുത്തി തീവ്രവാദികള്‍. ഗസ്സയിലെ ഹോളി ഫാമിലി പാരിഷ് ചര്‍ച്ചിലാണ് സംഭവം.

ഗാസയിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ കുടുംബങ്ങളും യുദ്ധം ആരംഭിച്ചതുമുതല്‍ അഭയം തേടിയ പള്ളിയിലാണ് ആക്രമണമുണ്ടായത്.

അമ്മയും മകളുമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നഹിദ, മകള്‍ സമര്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും പള്ളി പരിസരത്തെ സിസ്റ്റേഴ്സ് കോണ്‍വെന്റിലേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതേസമയം ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസും തോല്‍വി ഭയന്ന ഹമാസ് ലോക ശ്രദ്ധ ആകര്‍ഷിക്കാൻ നടത്തിയ നീക്കമാണ് ഇതെന്ന് ഇസ്രായേലും ആരോപിച്ചു.

ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴിലുള്ള പള്ളിയാണിതെന്നും അനാഥരേയും അംഗവൈകല്യമുള്ളവരേയും ഉള്‍പ്പെടെ താമസിപ്പിക്കുന്ന ചര്‍ച്ചിന് തങ്ങളാണ് സാമ്ബത്തിക സഹായങ്ങള്‍ നല്‍കിവന്നിരുന്നതെന്നും ഇസ്രായേല്‍ അറിയിച്ചു .പള്ളിയുടെ കോമ്ബൗണ്ടിന്റെ തന്നെ ഭാഗമായ സിസ്റ്റേഴ്സ് ഓഫ് മദര്‍ തെരേസയുടെ കോണ്‍വെന്റിനെയും ആക്രമികള്‍ ലക്ഷ്യമിട്ടിരുന്നെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു.

You might also like