ഗാസയിലും ഇസ്രായേലിലും വെടിനിറുത്തലിനായി ആഗോള കർമ്മ ദിനം

0

ഗാസമുനമ്പിലും ഇസ്രായേലിലും വെടിനിറുത്തലിനായി ആചരിക്കപ്പെട്ട ആഗോള കർമ്മദിനത്തിൽ അന്താരാഷ്ട്ര കത്തോലിക്ക ഉപവിപ്രവർത്തനസംഘടനയായ കാരിത്താസ് ഇൻറർനാസിയോണാലിസും പങ്കുചേർന്നു.

മാനവികദുരന്തവും ഇനിയും നിരപരാധികളുടെ ജീവൻ കുരുതികഴിക്കപ്പെടുന്നതും തടയുന്നതിന് അനിവാര്യമായ വെടിനിറുത്തലിനു വേണ്ടിയുള്ള ഈ ദിനാചരണം പതിനെട്ടാം തീയതി തിങ്കളാഴ്ച ആയിരുന്നു. കാരിത്താസ് ഇൻറർനാസിയൊണാലിസിനു പുറമെ ഈ സംയുക്ത സംഘടനയിൽ അംഗത്വമുള്ള 162 ദേശീയ കാരിത്താസ് സംഘടനകളും ഇതിൽ പങ്കുചേർന്നു.

ഈ വെടിനിറുത്തൽ ആവശ്യപ്പെട്ടുകൊണ്ട് ആഗോളതലത്തിൽ 800-ലേറെ സംഘടനകൾ 35 ലക്ഷത്തോളം ഒപ്പുകൾ ഇതിനകം ശേഖരിച്ചു കഴിഞ്ഞു. വെടി നിറുത്തുക എന്ന് ലോകജനത ഏകയോഗമായി ഉദ്ഘോഷിക്കണമെന്ന് കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ പൊതുകാര്യദർശി അലിസ്റ്റർ ഡട്ടൺ പറയുന്നു. വിശുദ്ധ നാട്ടിൽ വെടിനിറുത്തണമെന്ന് ഇസ്രായേലിനോടും ഹമാസിനോടും പറയാൻ അന്തർദ്ദേശീയ രാഷ്ട്രീയനേതാക്കൾക്കുള്ള കടമ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

You might also like