ഐക്യത്തിന്റെ പ്രതിരൂപമാണ് ക്രിസ്‌തുവെന്ന് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ്

0

മെസ്ക്വിറ്റ് (ഡാളസ്) : സ്വർഗീയ ഐക്യത്തിന്റെ (ത്രിയേക ദൈവത്തിന്റെ) പ്രതിരൂപമാണ് ക്രിസ്‌തുവെന്നു നാം വിശ്വസിക്കുന്നുവെങ്കിൽ ആ ഐക്യം നമ്മിൽ പ്രകടമാകുമ്പോൽ മാത്രമാണ് ക്രിസ്തുമസ് ആഘോഷങ്ങൾ അന്വർത്ഥമാകുന്നതെന്നു നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.ലോക ജനത ഇന്ന് യുദ്ധ ഭീതിയിൽ കഴിയുന്നു.സമാധാനം എങ്ങനെ കണ്ടെത്താൻ കഴിയുമെന്നു രാഷ്ട്ര തലവന്മാർ കൂടിയിരുന്നു ആലോചിച്ചിട്ടും ഫല പ്രാപ്തിയിൽ എത്തുന്നില്ല. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും നിത്യമായ സമാധാനവും നൽകുവാൻ കഴിയുന്ന ബെത്ലഹേമിൽ ഭൂജാതനായ ദൈവകുമാരൻ പ്രാപ്തനാണെന്ന യാഥാർഥ്യത്തെ നാം തിരിച്ചറിയേണ്ടതുണ്ട് ക്രിസ്തുവിന്റെ ജനനത്തിങ്കൽ ആടുകളെ കാവൽ കാത്തു കഴിഞ്ഞിരുന്ന ഇടയന്മാർക് ദൈവദൂതന്മാർ നൽകിയ “ഭയപ്പെടേണ്ട” എന്ന സന്ദേശം ഇന്നും അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുകയാണ് തിരുമേനി ഓ ർമപ്പെടുത്തി.

You might also like