ചിലിയിലെ ചരിത്ര പ്രസിദ്ധമായ ദൈവാലയവും കോൺവെന്റും കത്തിനശിച്ചു

0

ചിലിയിലെ ഇക്വിക്ക് നഗരത്തിലെ സെൻ്റ് ആൻ്റണീസ് ഓഫ് പാദുവ ദൈവാലയവും ഫ്രാൻസിസ്കൻ കോൺവെന്റും കത്തിനശിച്ചു. 1994-ൽ ഈ ദൈവാലയം രാജ്യത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടതായിരുന്നു.

“ഞങ്ങൾ വളരെ വേദനാജനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. നമ്മുടെ പൈതൃകത്തിൻ്റെ ഭാഗമായിരുന്ന പാദുവയിലെ സെന്റ് ആൻ്റണീസ് ഇടവക ദൈവാലയവും ഫ്രാൻസിസ്കൻ കോൺവെന്റും കത്തിനശിച്ചു“ – ഇക്വിക് ബിഷപ്പ് ഇസ്റോ കോവിലി, രൂപത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ചിലിയൻ മാധ്യമമായ കോ-ഓപ്പറേറ്റിവ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തീപിടുത്തത്തിൽ സമീപത്തെ മൂന്നു വീടുകളിലും ഒരു വർക്ക്ഷോപ്പിലുമുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു.

You might also like