ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾകൾക്കുള്ള നിരോധനം ഇന്ന് മുതൽ

0

ദുബായ് : കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2024 ജനുവരി 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, റൊട്ടി, മാലിന്യ സഞ്ചികൾ, കയറ്റുമതി അല്ലെങ്കിൽ പുനർ കയറ്റുമതി എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നേർത്ത ബാഗുകളുടെ റോളുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പെരുമാറ്റം സ്വീകരിക്കാൻ ദുബായ് നിവാസികളെ  പ്രേരിപ്പിക്കുന്നതിന് ഈ ഉത്തരവ് ലക്ഷ്യമിടുന്നു.

You might also like