
ക്രിസ്തുവിനെ കുറിച്ചുള്ള അറിവുകൾ നമ്മെ സത്യത്തിലേക്കും,നീതിയിലേക്കും വഴി നടത്തും: റവ.ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ്
ഡിട്രോയിറ്റ്: മനുഷ്യ വർഗ്ഗത്തിന്റെ വളർച്ചക്കാവശ്യമായ അറിവുകൾ പകർന്നു നൽകുന്ന മൂന്ന് സുപ്രധാന വിഭാഗങ്ങളാണ് അധ്യാപകർ ,വൈദ്യന്മാർ ,തത്വചിന്തകന്മാർ-താത്വികർ . ഇവരിൽ അധ്യാപകർ നമ്മെ അറിവിലേക്കും , വൈദ്യന്മാർ നമ്മെ മരുന്നിലേക്കും ,തത്വചിന്തകരും താത്വികരും നമ്മെ കാഴ്ചപാടിലേക്കും നയിക്കുമ്പോൾ സർവശക്തനായ ദൈവം നമ്മെ നയിക്കുന്നത് ക്രിസ്തുവിങ്കലേക്കാണ് . ഈ സത്യം നാം തിരിച്ചറിയുമ്പോൾ മാത്രമാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ അര്ഥവത്താകുന്നതെന്നു മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനി പറഞ്ഞു .
അധ്യാപകരുടെയും വൈദ്യന്മാരുടെയും തത്വചിന്തകരുടെയും-താത്വികരുടെയും അറിവുകൾ പലപ്പോഴും പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോൾ ഒരിക്കൽ പോലും പരാജയം എന്തെന്നു രുചിച്ചറിഞ്ഞിട്ടില്ലാത്ത ക്രിസ്തുവിനെ കുറിച്ചുള്ള അറിവുകൾ നമ്മെ സത്യത്തിലേക്കും,നീതിയിലേക്കും വഴി നടത്തു ന്നതാണെന്നു തിരുമേനി ഓർമിപ്പിച്ചു. 2024 വർഷത്തെ പ്രഥമ രാജ്യാന്തര പ്രെയര്‍ലൈന്‍ ജനുവരി 2 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച 503-മതു യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്ക കാനഡ സീറോ മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ്.
ആയിരങ്ങൾക്കു അനുഗ്രഹമായിരിക്കുന്ന, ആശ്വാസം പകരുന്ന ഇന്റർ നാഷണൽ പ്രയർ ലൈനു പുതു വർഷ പ്രവർത്തനങ്ങളിൽ ധാരാളമായ ദൈവകൃപ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നതായി തിരുമേനി പറഞ്ഞു