ന്യൂജേഴ്‌സി നെവാര്‍ക്കിലെ മുസ്‍ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ ഇമാം കൊല്ലപ്പെട്ടു

0

ന്യൂയോര്‍ക്ക്: ന്യൂജേഴ്‌സി നെവാര്‍ക്കിലെ മുസ്‍ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ ഇമാം കൊല്ലപ്പെട്ടു. ഇമാം ഹസ്സന്‍ ഷെരീഫാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.ന്യൂജേഴ്‌സിയിലെ നെവാർക്ക് നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. എന്നാല്‍ വെടിവെപ്പിന്‍റെ കാരണം പൊലീസ് വെളിപ്പെടുത്തിയില്ല.

”2006 മുതൽ നെവാർക്ക് ലിബർട്ടി ഇന്‍റര്‍നാഷണൽ എയർപോർട്ടിൽ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്നു ഹസ്സൻ ഷെരീഫ്.അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിക്കുന്നു”ഷെരീഫ് ജോലി ചെയ്തിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍റെ വക്താവ് ലിസ ഫാർബ്സ്റ്റൈൻ പറഞ്ഞു.

You might also like