ടെക്സസില്‍ അപകടത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചു

ജോൺസൺ കൗണ്ടി (ടെക്‌സസ്) : ജോൺസൺ കൗണ്ടി യുഎഎസ് ഹൈവേ 67-ൽ കഴിഞ്ഞ ദിവസം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പൊട്ടബതുല കുടുംബത്തിലെ ആറു പേരുടെ മൃതദേഹങ്ങൾ അന്വേഷണം തുടരുന്നതിനിടെ ഇന്ത്യയിലേക്ക് അയച്ചു. കുടുംബം അടുത്തിടെ പ്ലാനോയിൽ നിന്ന് ജോർജിയയിലെ അൽഫാരെറ്റയിലേക്ക് താമസം മാറിയിരുന്നു. അവധിക്കാലത്ത് നോർത്ത് ടെക്‌സസ് സന്ദർശിക്കുമ്പോഴായിരുന്നു അപകടം.
തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയിലെ അശോക് കൊല്ല മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കി. ആറ് മൃതദേഹങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുപോയതായി കൊല്ല പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ ലോകേഷ് പൊട്ടബത്തുല ഇപ്പോഴും ഫോർട്ട് വർത്ത് ഏരിയാ ആശുപത്രിയിലാണ്.