സഞ്ചാരികളുടെ ഇഷ്ടനഗരമായി ദുബായ്; ആറ് ദിവസത്തിനിടെ 10 ലക്ഷം സന്ദർശകർ
ദുബായ് : പുതുവർഷ ആഘോഷത്തിലേക്ക് വിരുന്നെത്തിയത് 10 ലക്ഷം ലക്ഷം പേർ. ഡിസംബർ 27 മുതൽ ജനുവരി 1 വരെ കര, ജല, വ്യോമ മാർഗങ്ങളിലൂടെ ദുബായിലെത്തിയവരുടെ കണക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ് അഫയേഴ്സാണ് പുറത്തു വിട്ടത്.
ഡിസംബർ 30നു മാത്രമെത്തിയ സന്ദർശകരുടെ എണ്ണം 2,24,380. ഈ ദിവസങ്ങളിൽ ദുബായ് വിമാനത്താവളം ഉപയോഗിച്ചവരുടെ എണ്ണം 11.4 ലക്ഷവും. ഹത്താ അതിർത്തിയിലൂടെ 76,376 പേർ കരമാർഗം ദുബായിൽ പ്രവേശിച്ചു. കപ്പലുകളിലും ബോട്ടുകളിലുമെത്തിയവർ 27,108 പേർ. ദുബായ് കൂടുതൽ ആകർഷകമായി എന്നതിന്റെ തെളിവാണ് സന്ദർശക പ്രവാഹമെന്നു ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.