സൈബര്‍ തട്ടിപ്പ് ; 57 വയസ്സുകാരിക്ക് 5 ലക്ഷം രൂപ നഷ്ടപ്പെട്ടു
മുംബൈ: സൈബര്‍ തട്ടിപ്പില്‍ 57 വയസ്സുകാരിക്ക് 5 ലക്ഷം രൂപ നഷ്ടപ്പെട്ടു. സംഭവത്തില്‍ യുവതി പറയുന്നത് ഇങ്ങനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിന്റെ ഫോണിലേക്ക് ബാങ്ക് പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് ഒരാള്‍ വിളിക്കുന്നു. ക്രെഡിറ്റ് കാര്‍ഡില്‍ അടുത്ത ദിവസം 50,000 രൂപ പിഴ ഈടാക്കുമെന്നും ഒഴിവാക്കണമെങ്കില്‍ ഓണ്‍ലൈന്‍ ലിങ്കില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും പറയുന്നു.
തുടര്‍ന്ന്, വിവരങ്ങള്‍ നല്‍കി മിനിറ്റുകള്‍ക്ക് ശേഷം, ഭര്‍ത്താവിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 5 ലക്ഷം രൂപ ഡെബിറ്റ് ചെയ്തു. ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ അത്തരം ഇടപാട് നടന്നില്ലെന്നാണ് അറിയിച്ചത്. എന്നാല്‍, രണ്ടു ദിവസത്തിനു ശേഷം വീണ്ടും ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിക്രോളി പൊലീസ് കേസെടുത്തത്. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും അറിയിച്ചു.