ആവേശമുണര്‍ത്തി ന്യൂയോർക്കിൽ പെന്തക്കോസ്ത് കോൺഫ്രൻസ് കിക്കോഫ്
ന്യൂയോർക്ക് : ചെറിയ സമയത്തിനുള്ളിൽ വലിയ പിന്തുണയോടെ ന്യൂയോർക്കിലും പരിസരങ്ങളിലുമുള്ള ശുശ്രൂഷകന്മാരും വിശ്വാസ സമൂഹവും അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ് സഭയായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിൽ വച്ച് നടത്തപ്പെട്ട പി.സി.എൻ.എ.കെ രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗിൽ പങ്കെടുത്തത് ശ്രന്ദേയമായി.
അനുഗ്രഹീത ആത്മീയ ഗായകൻ സുവിശേഷകൻ കെ.ബി ഇമ്മാനുവൽ ശ്രുതി മധുരമായ ഗാനങ്ങൾ ആലപിച്ചു. ന്യൂയോർക്കിലുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിലുള്ള ഗായക സംഘങ്ങൾ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.