ഭക്ഷണത്തിനുശേഷം ദഹനം വർധിപ്പിക്കാം

0

നിങ്ങളുടെ ആരോഗ്യത്തെയും ഭക്ഷണം കഴിക്കാനുള്ള താല്പര്യത്തെയും ഒക്കെ ബാധിക്കുന്ന കാര്യമാണ് ദഹന പ്രശ്നം. കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഊർജ്ജം തടയാനും മോശം ദഹന വ്യവസ്ഥയ്ക്ക് കഴിയും. ഭക്ഷണം കഴിച്ചശേഷം ദഹനം വർദ്ധിപ്പിക്കുന്നതിനുള്ള ചില വഴികൾ നോക്കാം

നടത്തം

ഭക്ഷണത്തിനുശേഷം ഒരു ലഘു നടത്തം നിങ്ങളുടെ ദഹനത്തെ പ്രോത്സാഹിപ്പിക്കും. 10 മുതൽ 15 മിനിറ്റ് വരെ നടക്കുന്നത് നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും.

വെള്ളം കുടിക്കാം

ഭക്ഷണത്തിനുശേഷം വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുന്നു. ധാരാളം ദ്രാവകങ്ങൾ കഴിക്കുന്നതും മികച്ച ദഹന വ്യവസ്ഥ പ്രദാനം ചെയ്യുന്നതിൽ പങ്കുവഹിക്കുന്നു.

ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്

ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ എങ്കിലും ഉണർന്നിരിക്കാൻ ശ്രമിക്കുക. പെട്ടെന്ന് ഉറങ്ങുന്നത് ദഹനത്തെ തടസ്സപ്പെടുത്തും

ചവച്ചരച്ച് കഴിക്കുക

ഭക്ഷണം നന്നായി ചവച്ചരച്ച കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കുന്നു.

സമ്മർദ്ദം ഒഴിവാക്കുക

സമ്മർദ്ദം നിങ്ങളുടെ ദഹനത്തെ വളരെ വലിയ അളവിൽ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ സമ്മർദ്ദം ഇല്ലാതിരിക്കാൻ ശ്രമിക്കുക.

അമിതമായി കഴിക്കാതിരിക്കുക

അമിത ഭക്ഷണം ദഹനത്തെ തടയും.നിങ്ങളുടെ ആമാശയത്തിന് ദഹനം സുഗമമാക്കുന്നതിന് ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക .

പ്രോബയോട്ടിക്കുകൾ ഉപയോഗിക്കാം

നിങ്ങളുടെ കുടലിലെ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുന്ന പ്രോബയോട്ടിക്കുകൾ കഴിക്കുന്നതും ദഹനത്തെ പ്രോത്സാഹിപ്പിക്കാൻ നല്ലതാണ്. ഇനി ദഹന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ കൂടി ഒന്നു പരീക്ഷിച്ചു നോക്കൂ.

You might also like