ഐസ്‍ലൻഡിൽ വൻ നാശം വിതച്ച് അഗ്നിപർവത സ്ഫോടനം ; വീടുകൾ കത്തിനശിച്ചു

0

ഗ്രിൻഡാവിക് : ഐസ്‍ലൻഡിൽ വൻ നാശം വിതച്ച് അഗ്നിപർവത സ്ഫോടനം. ലാവ പൊട്ടി ഒഴുകിയതിനെ തുടർന്ന് ഗ്രിൻഡാവിക് നഗരത്തിലെ വീടുകൾ കത്തിനശിച്ചു. മുന്നറിയിപ്പിന് പിന്നാലെ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. പ്രദേശത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അഗ്നിപർവത സ്ഫോടനമാണ് ഇത്. ഞായറാഴ്ച പുലർച്ചെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. മത്സ്യബന്ധ തൊഴിലാളികൾ ഏറെയുള്ള നഗരത്തിലേക്കാണ് ലാവ കുതിച്ചെത്തിയത്. ഡിസംബറിൽ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ തയ്യാറാക്കിയിരുന്ന പ്രതിരോധ മാർഗങ്ങൾ ഒരു പരിധി വരെ ലാവയെ തടഞ്ഞെങ്കിലും പൂർണമായി തടയാനായില്ല. ഇതോടെയാണ് വീടുകളിലേക്ക് ലാവയെത്തിയത്. ലാവാ പ്രവാഹത്തിന് പിന്നാലെ നഗരത്തിലെ പ്രധാന പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ആളുകളോട് ഒരുമിച്ച് നിൽകണമെന്നും അനുതാപ പൂർവ്വം പെരുമാറണമെന്നും ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത ഐസ്ലാന്‍റ് പ്രസിഡന്റ് ഗഡ്നി ജോഹാന്‍സണ്‍ ആവശ്യപ്പെട്ടു.

You might also like