പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജനുവരി 21ന്

0

ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജനുവരി 21 ഞായർ വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ചാപ്റ്റർ പ്രസിഡന്റ് റവ. ജോമോൻ ജോർജ് അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യസന്ദേശം നൽകും.

റവ. എബി തോമസ് (വൈസ് പ്രസിഡന്റ്), സാം മേമന(സെക്രട്ടറി) ഡോ. റോജൻ സാം(ജോയിന്റ് സെക്രട്ടറി), ജോസ് ബേബി (ട്രഷറർ) സൂസൻ ജെയിംസ് (വനിതാ കോഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോഡിനേറ്റർ) രക്ഷാധികാരികൾ: റവ. സണ്ണി ഫിലിപ്പ്, റവ. തോമസ് കിടങ്ങാലിൽ, സജി തട്ടയിൽ എന്നിവരാണ് പുതിയ ചാപ്റ്റർ ഭാരവാഹികൾ.

You might also like