ലോക്ക് പണിമുടക്കിയതിന് പിന്നാലെ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ യാത്രക്കാരന്‍ കുടുങ്ങിയത് രണ്ട് മണിക്കൂറോളം
ബെംഗളുരു: ലോക്ക് പണിമുടക്കിയതിന് പിന്നാലെ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ യാത്രക്കാരന്‍ കുടുങ്ങിയത് രണ്ട് മണിക്കൂറോളം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുംബൈയിൽ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവം. നൂറ് മിനിറ്റിലധികം സമയമാണ് യുവാവ് ശുചിമുറിയിൽ കുടുങ്ങിയത്. ബെംഗളുരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ കെപഗൌഡ വിമാനത്താവളത്തിലെ എന്‍ജിനിയർമാരെത്തിയാണ് ശുചിമുറിയുടെ വാതിൽ തുറന്നത്.