ഗസ്സയിലെ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും അവസ്ഥ വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് യുനിസെഫ്

0

തെല്‍ അവിവ്: ഗസ്സയിലെ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും അവസ്ഥ വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് യുനിസെഫ്. ആരോഗ്യ സംവിധാനം തകര്‍ന്നതോടെ മാതൃ-ശിശുമരണങ്ങളുടെ നിരക്ക് അപകടകരമായ സ്ഥിതിയിലെത്തിയതായി യുനിസെഫ് വക്താവ് ടെസ് ഇൻഗ്രാം ജനീവയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രസവത്തിനു മുന്‍പും ശേഷവും മതിയായ വൈദ്യസഹായം, പോഷകാഹാരം, പരിപാലനം എന്നിവയുടെ കാര്യത്തില്‍ ഗസ്സയിലെ അമ്മമാര്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുണ്ടെന്നും ഇന്‍ഗ്രാം വെളിപ്പെടുത്തി. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അവരുടെ കുഞ്ഞുങ്ങളും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ വെള്ളമോ പോഷാകാഹാരമോ ഇല്ലാതെ കഴിച്ചുകൂട്ടുകയാണെന്നും ഇന്‍ഗ്രാം കൂട്ടിച്ചേര്‍ത്തു. യുദ്ധകാലത്ത് ഗസ്സയില്‍ 20,000 കുഞ്ഞുങ്ങളാണ് ജനിച്ചത്. രണ്ട് വയസിനു താഴെയുള്ള 135,000 കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നതായി യുനിസെഫ് വ്യക്തമാക്കുന്നു. യുദ്ധം കടുത്തതിനു ശേഷം ഗസ്സയില്‍ കൊല്ലപ്പെട്ട 25,000ത്തോളം പേരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. നവജാത ശിശുക്കൾക്കിടയിലെ മരണനിരക്കിനെക്കുറിച്ച്, നിലവിലെ സാഹചര്യങ്ങൾ കാരണം ച്ച് ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ലെന്ന് ഇന്‍ഗ്രാം പറഞ്ഞു.

You might also like