ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം

0

യെമൻ: യെമനില്‍ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി യു.എസ്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ ഹൂതികളുടെ 14 മിസൈലുകള്‍ നശിപ്പിച്ചെന്ന് യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണ്‍ അറിയിച്ചു.

യു.എസ് നേവി യുദ്ധക്കപ്പലുകളില്‍ നിന്ന് വിക്ഷേപിച്ച ടോമഹോക്ക് മിസൈലുകളിലൂടെയായിരുന്നു ആക്രമണം. ഇത് നാലാം തവണയാണ് യു.എസ് യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത്. ചെങ്കടലില്‍ യു.എസിന്റെയടക്കം കപ്പലുകള്‍ക്ക് നേരെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടി.

You might also like