പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്ഫോടനം ; ബോംബ് സ്ക്വാഡ് പരിശോധന നടത്തി
ഇസ്ലാമാബാദ്: പാകിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കമ്മീഷൻ ഓഫീസിന് സമീപത്തായി ഒരു ബാഗിനുള്ളിലാണ് സ്ഫോടക വസ്തുക്കൾ വച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് അപകടം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനയും നടത്തി. ഏകദേശം 400 ഗ്രാം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച നാടൻ ബോംബാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ബോംബ് ഡിസ്‌പോസൽ സ്ക്വാഡ് പറഞ്ഞു.