ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സര്‍വീസ്. ദോഹയില്‍ നിന്ന് മുംബൈയിലേക്കാണ് പുതിയ സര്‍വീസ് ലഭിക്കുക. ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ ‘ആകാശ എയര്‍’ ആണ് സര്‍വീസ് നടത്തുന്നത്. മാര്‍ച്ച് 28ന് മുംബൈയില്‍ നിന്നാണ് ദോഹയിലേക്കാണ് ആദ്യ സര്‍വീസ്. അധികം വൈകാതെ കേരളത്തിലേക്കും സര്‍വീസ് ആരംഭിക്കാനാണ് വിമാന കമ്പനിയുടെ നീക്കം.

വിമാന യാത്രയുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്നുള്ള അമിത നിരക്കിന് ആശ്വാസം പകരാന്‍ ആകാശ എയര്‍ ഒരു പരിധി വരെ സഹായിക്കും. 19 മാസത്തിനുള്ളില്‍ റെക്കോഡ് കാലയളവില്‍ വിദേശത്തേക്ക് പറക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി മാറുകയാണ് ആകാശ എയര്‍.

ആഭ്യന്തര സര്‍വീസുകള്‍ മാത്രം നടത്തിയിരുന്ന വിമാന കമ്പനിയായിരുന്നു ആകാശ. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുകയാണ്. വിമാന കമ്പനിയുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയായിരിക്കും മുംബൈ-ദോഹ സെക്ടറിലേക്കുള്ള യാത്ര. ആഴ്ചയില്‍ നാല് സര്‍വീസുകളായിരിക്കും ആകാശ എയര്‍ ഈ സെക്ടറിലേക്ക് നടത്തുക. ആകാശ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പുകള്‍, പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയും ഫ്‌ലെയ്റ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.