തുര്‍ക്കിയില്‍ ബൈസന്റൈന്‍ കാലഘട്ടത്തിലെ മറ്റൊരു ക്രിസ്ത്യന്‍ പള്ളികൂടി മോസ്‌ക് ആക്കിമാറ്റുന്നു
ഇസ്താംബൂള്‍(തുര്‍ക്കി): 79 വര്‍ഷത്തിലേറെയായി മ്യൂസിയമായി പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബൂളിലെ വിശുദ്ധ രക്ഷകന്റെ ദേവാലയം മുസ്ലിം പള്ളിയാക്കാനുള്ള പദ്ധതികളുമായി തുര്‍ക്കി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നു.
2020-ലെ ഹാഗിയ സോഫിയയുടെ തിരിച്ചുവരവിന്റെ പ്രതിഫലനം, പുരാതന പള്ളിയില്‍ ഒരിക്കല്‍ കൂടി പ്രാര്‍ത്ഥനകളും ഇസ്ലാമിക ചടങ്ങുകളും നടത്തുമെന്ന് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ഇന്‍ഫര്‍മേഷന്‍ സര്‍വീസായ ഫിഡെസ് അറിയിച്ചു.
ചോറ ചര്‍ച്ച് എന്നും അറിയപ്പെടുന്ന വിശുദ്ധ രക്ഷകന്റെ പള്ളി (സെന്റ്: സേവ്യേഴ്‌സ് ചര്‍ച്ച്) ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബൈസന്റൈന്‍ രത്‌നങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, കൂടാതെ നിരവധി സവിശേഷമായ ബിംബങ്ങളും ചുമര്‍ച്ചിത്രങ്ങളും കൊണ്ട് അലങ്കൃതവുമാണ്.
തുര്‍ക്കി മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇസ്ലാമിക ദിനപത്രമായ യെനി സഫാക്ക് ആണ്, 2023 ഫെബ്രുവരി 23-ന് പള്ളി ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നിരുന്നാലും, സര്‍ക്കാരിന്റെ സാംസ്‌കാരിക ടൂറിസം മന്ത്രാലയത്തിലെ ടര്‍ക്കിഷ് ഡയറക്ടറേറ്റ് ജനറല്‍ ഈ റിപ്പോര്‍ട്ട് നിഷേധിച്ചു. പള്ളി പ്രാര്‍ത്ഥനകള്‍ക്കായി തുറക്കുന്നതെന്നാണ് എന്ന് റിപ്പോര്‍ട്ടില്‍ പ്രഖ്യാപിച്ചിട്ടില്ല.
മ്യൂസിയം-മസ്ജിദ് പരിവര്‍ത്തന പദ്ധതി 2020-ലാണ് ആരംഭിച്ചത്. ആ വര്‍ഷം ഒക്ടോബറോടെ ഇത് നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പദ്ധതി വൈകിപ്പിച്ചു. തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ‘കരിയേ മസ്ജിദ്’ എന്ന് വിളിക്കപ്പെടുന്ന ഈ ദീര്‍ഘകാല സംരംഭം ഒടുവില്‍ പൂര്‍ണമായും നടപ്പാവുകയാണ്.
അഡ്രിയാനോപ്പിള്‍ ബൈസന്റൈന്‍ ഗേറ്റിന് സമീപം ഇസ്താംബൂളിന്റെ ചരിത്ര കേന്ദ്രത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വിശുദ്ധ രക്ഷകന്റെ ദേവാലയം 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെടുകയും 14-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിനുശേഷം, 1511-ല്‍ ഒരു പള്ളിയായി മാറുന്നത് വരെ ഓട്ടോമന്‍മാര്‍ കെട്ടിടം അതേപടി നിലനിര്‍ത്തി. ആ സമയത്താണ് ഗംഭീരമായ ചുമര്‍ചിത്രങ്ങളും ബിംബങ്ങളും പൂര്‍ണ്ണമായും സ്ഥാപിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍, പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ചുവരുകളില്‍ വളരെക്കാലം മറഞ്ഞിരിക്കുന്ന മാസ്റ്റര്‍പീസുകള്‍ കണ്ടെത്തി. 1945-ല്‍ കെട്ടിടം ഒരു മ്യൂസിയമായി മാറുകയും അതിനുള്ളിലെ മതപരമായ ആചാരങ്ങള്‍ നിരോധിക്കുകയും ചെയ്തു.
എന്നിരുന്നാലും, 2020 ഓഗസ്റ്റില്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ 1958-ലെ മ്യൂസിയം സ്ഥാപിച്ച തീരുമാനം മാറ്റി, ഒരു ഇസ്ലാമിക ആരാധനാലയത്തിലേക്ക് മടങ്ങുന്നതിന് വഴിയൊരുക്കി.