ഐപിസി കേരള സ്റ്റേറ്റ് ശുശ്രുഷക പെൻഷൻ പദ്ധതി :അപേക്ഷകൾ ക്ഷണിക്കുന്നു

0

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭകളിൽ ദീർഷകാലം ശുശ്രൂഷയിലായിരുന്ന ശേഷം ഇപ്പോൾ വിശ്രമത്തിലായിരിക്കുന്ന ശുശ്രൂഷകന്മാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന പ്രതിമാസ സാമ്പത്തിക സഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
ആദ്യം അപേക്ഷിക്കുന്ന 15 പേർക്കാണ് അവസരം. അപേക്ഷകർ
ഐപിസി കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകാരമുള്ള ഏതെങ്കിലും സഭകകളിൽ അംഗത്വമുള്ളവരും 70 വയസിനു മുകളിലുള്ളവരും ആയിരിക്കണം. മറ്റാരുടെയും സാമ്പത്തിക സഹായ പദ്ധതിയിൽ ഉൾപ്പെടാത്ത സാമ്പത്തിക ശേഷി കുറഞ്ഞ മറ്റു വരുമാന മാർഗ്ഗമില്ലാത്തവരായിരിക്കണം.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സെന്റർ ശുശ്രൂഷകൻ/ കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ഇവരിൽ ഒരാളുടെ ശുപാർശ കത്തോടുകൂടി മാർച്ച് 10 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പരിൽ അയക്കാവുന്നതാണ്.  വൺറുപ്പി ചലഞ്ച് പദ്ധതി നടപ്പിലാക്കുന്ന സെൻ്ററിനും സഭകൾക്കുമാണ് മുൻഗണന.

അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ : സജി മത്തായി കാതേട്ട് – 94473 72726, ജോസ് ജോൺ കായംകുളം -9447486110, ബേസിൽ അറക്കപ്പടി -98474 12435 ഡേവിഡ് സാം +974 7728 2832.

നിലവിൽ അർഹരായ 32 വിധവമാർക്ക് പ്രതിമാസ ധനസഹായം നല്കി വരുന്നു. കൂടാതെ വരുമാന വർദ്ധന പദ്ധതികൾ, ആട് വിതരണ പദ്ധതി (സ്മൈൽ പ്രോജക്ട് ) നടന്നു വരുന്നു.
ശുശ്രൂഷകന്മാർക്കുള്ള ഇൻഷുറൻസ് പദ്ധതിയും പൂർത്തിയാക്കി.

You might also like