മഴ കണക്ക് പെയ്യുന്ന ബോംബുകൾ; കൊടുംപട്ടിണിയിൽ അഭയാർത്ഥി ക്യാമ്പ്
ഗാസ : യുദ്ധം കശക്കിയെറിഞ്ഞ ഗാസ കൊടും പട്ടിണിയിൽ. വിശപ്പടക്കാൻ കുതിരകളെ കശാപ്പ് ചെയ്യുക അല്ലാതെ വേറെ വഴിയില്ല. വിശപ്പ് ഞങ്ങളെ കൊല്ലുകയാണ്. ഉറ്റവരുടെ ജീവൻ നിലനിർത്താൻ കുതിര ഇറച്ചിയും അല്പം അരിയുമിട്ട് പാചകം ചെയ്ത് വിശപ്പകറ്റിയ ഗാസ സ്വദേശി.അബു ജിബ്രിക്കൽ വാർത്ത ഏജൻസിയായ എഎഫ് പി യോട് പറഞ്ഞു.
യുദ്ധ വെറി മനുഷ്യനെ കൊന്നൊടുക്കി. അവിടെയാണ് ഇപ്പോൾ വിശപ്പ് മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നത്. വടക്കൻ ഗ്യാസലെ ഒരു അഭയാർത്ഥി ക്യാമ്പിലെ ഒരു തമ്പിലാണ് അബുവും കുടുംബവും താമസിക്കുന്നത്. കഴുകാനും കുടിക്കാനും ഉള്ളത് മലിന ജലം. ഒളികണ്ണിട്ട് നോക്കുന്നതുപോലെ വല്ലപ്പോഴും വന്ന് പോകുന്ന വൈദ്യുതി.