പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ

0

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് തു​റ​ക്കു​ന്ന​തെ​ന്നു പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രി ആം​ബ​ർ ജേ​ഡ് സാ​ൻ​ഡേ​ഴ്സ​ണ്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള മു​ഖാ​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​ടു​ത്ത 10 വ​ർ​ഷ​ത്തി​നി​ടെ പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ 5000 ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മി​ഡ്‌​വൈ​ഫ​റി, ദ​ന്ത​രോ​ഗ​ചി​കി​ത്സ, ന​ഴ്സിം​ഗ്, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ പ​ഠ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നൈ​പു​ണ്യം നേ​ടി​യ​വ​ർ​ക്കാ​കും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ക.

പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബ​ന്ധം വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ​യി​ൽ ഏ​ഴു ല​ക്ഷ​ത്തി​ലേ​റെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഉ​ണ്ട് എ​ന്ന​തി​നാ​ൽ സ​ഹ​ക​ര​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കു​മു​ള്ള സാ​ധ്യ​ത വ​ള​രെ വ​ലു​താ​ണ്. മാ​ന​വ​വി​ഭ​വ​ശേ​ഷി​യു​ടെ കൈ​മാ​റ്റം, വ്യാ​പാ​രം, നി​ക്ഷേ​പം എ​ന്നീ മേ​ഖ​ല​യി​ൽ ഭാ​വി​യി​ൽ മെ​ച്ച​പ്പെ​ട്ട സ​ഹ​ക​ര​ണ​ത്തി​നു സാ​ഹ​ച​ര്യ​മു​ണ്ട്.
You might also like