അഗ്‌നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; 6,000 കിലോ മീറ്റര്‍ ദൂരെ വരെ പറന്നെത്തും

0

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്‌നി 5 മിസൈലിന്റെ പരീക്ഷണം വിജയകരം. മിഷന്‍ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.

6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയര്‍ന്ന കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും. 17 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം 50 ടണ്ണാണ്. എംഐആര്‍വി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് പ്രയോഗിക്കാനും അഗ്‌നി 5 മിസൈലിന് കഴിയും.

ഇന്ത്യയുടെ ആയുധ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ദൂരപരിധിയുള്ളതാണ് അഗ്‌നി 5 മിസൈല്‍. ഇതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി. ഇന്ത്യ വിജയകരമായി പരീക്ഷിച്ച അഗ്‌നി 5 അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കുന്ന ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.

You might also like