മാലദ്വീപിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചു തുടങ്ങി
ന്യൂഡൽഹി: മാലദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിച്ച് തുടങ്ങിയെന്ന് ഇന്ത്യൻ പ്രതിരോധ സേന. മാലി ദ്വീപ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന മാലദ്വീപിന്റെ ആവശ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള ചർച്ച കഴിഞ്ഞ മാസം നടന്നിരുന്നു. ചർച്ചയിൽ മാർച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടത്.