ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു, ആശങ്ക അറിയിച്ച് ലോകരാജ്യങ്ങൾ
ഗാസ സിറ്റി : ഗാസയിൽ സഹായം സ്വീകരിക്കാൻ കാത്തുനിന്നവർക്കുമേൽ ഇസ്രായേൽ നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 150 പേർക്ക് പരിക്കേറ്റു. ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസ സിറ്റിയിലെ ഒരു റൗണ്ട് എബൗട്ടിൽ വട്ടംകൂടിയിരുന്നവരുടെ ഇടയിലേക്കാണ് ഇസ്രയേൽ അക്രമണം നടത്തിയത്. ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെയാണ് അക്രമണം ഉണ്ടായതെന്ന് വടക്കൻ ഗാസയിലെ ഒരു ആശുപത്രിയിലെ എമർജൻസി സർവീസ് ഡയറക്ടർ മുഹമ്മദ് ഗുറാബ് പറയുന്നു. എന്നാൽ ഈ വിഷയത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.