വിദേശ പൗരത്വം നേടാൻ അമേരിക്കയിലെ സമ്പന്നർ; റെക്കോർഡ് വർദ്ധനവ്
ന്യൂയോർക്ക്: യുഎസിലെ സമ്പന്നരിൽ പകുതിയിലേറെയും വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കാനോ പൗരത്വം നേടാനോ ഇഷ്ടപ്പെടുന്നതായി റിപ്പോർട്ടുകൾ.
ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിലെ നോർത്ത് അമേരിക്ക മേധാവി മെഹ്ദി കാദിരി, കമ്പനിയുടെ 2024 ലെ യുഎസ്എ വെൽത്ത് റിപ്പോർട്ടിൽ അധിക പൗരത്വം നേടാനുള്ള വഴികൾ തേടുന്ന സമ്പന്നരായ അമേരിക്കക്കാരുടെ റെക്കോർഡ് എണ്ണം കാണിക്കുന്നു.
ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പറയുന്നതനുസരിച്ച് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ അപേക്ഷകർ യുഎസ് പൗരന്മാരിൽ നിന്നാണ് ലഭിച്ചതെന്ന് പറയുന്നു. മാൾട്ട, സ്പെയിൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകളും അമേരിക്കൻ പൗരന്മാരുടെ പട്ടികയിൽ ഉയർന്നതാണ്.
രാഷ്ട്രീയ അപകടസാധ്യതകൾ ലഘൂകരിക്കുക, അന്തർദേശീയ സംഘർഷങ്ങൾക്കിടയിൽ നിന്ന് സുരക്ഷിത ജീവിതം കെട്ടിപ്പടുക്കുക, വിദേശത്ത് ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുക, നികുതി കുറയ്ക്കൽ എന്നിവ അമേരിക്കക്കാർ കുടിയേറ്റം തേടുന്നതിൻ്റെ കാരണങ്ങളാണെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സ് പറഞ്ഞു.
“രാഷ്ട്രീയ വിഭജനങ്ങളും സാമൂഹിക സംഘർഷങ്ങളും എക്കാലത്തെയും ഉയർന്ന നിലയിലായതിനാൽ, അമേരിക്കൻ നിക്ഷേപകരും സംരംഭകരും സമ്പന്ന കുടുംബങ്ങളും മറ്റൊരു രാജ്യത്ത് പൗരത്വമോ താമസമോ കെട്ടിപ്പടുക്കാൻ താത്പര്യപ്പെടുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.