ഐപിസി ആയൂർ സെൻ്ററിൽ പുതിയ സഭാ പ്രവർത്തനം ആരംഭിച്ചു.

0

ആയൂർ :- ആയൂർ സെന്ററിൻ്റെ പുതിയ സഭാ പ്രവർത്തനം കരീപ്രയ്ക്കു സമീപം ചൊവ്വല്ലൂരിൽ ആരംഭിക്കുവാൻ ഇടയായി. പ്രവർത്തന ഉദ്ഘാടനം ഇന്നലെ ഉച്ചകഴിഞ്ഞു സെൻറർ സെക്രട്ടറി പാസ്റ്റർ ബിജു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച മീറ്റിംഗിൽ സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി എബ്രഹാം വചനം ശുശ്രൂഷിക്കുകയും പ്രവർത്തനം ഉത്ഘാടനം ചെയ്യുകയും ചെയ്തു. പാസ്റ്റർ വൈ. ജോൺസൺ കുടുംബമായി ഇവിടെ ശുശ്രൂഷിയ്ക്കുന്നു. സെന്റർ ജോയിൻ്റ് സെക്രട്ടറി ബ്രദർ ജി. കുഞ്ഞച്ചൻ വാളകം, പാസ്റ്റർ സ്പർജൻ, സിസ്റ്റർ. സൂസൻ സണ്ണി എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

You might also like