സബ്സിഡി നിരക്കില്‍ 13 ഇനം സാധനങ്ങള്‍; ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ വ്യാഴാഴ്ച മുതല്‍

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.

ചന്തകളില്‍ 13 ഇനം സബ്സിഡി സാധനങ്ങള്‍ ലഭിക്കും. സപ്ലൈകോ ഉല്‍പ്പന്നങ്ങളും മറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാകും. മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, അപ്ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പനശാലകളും വിലക്കയറ്റം പ്രതിരോധിക്കാന്‍ മുന്നിലുണ്ട്.

വിപണി ഇടപെടലിന് 200 കോടി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതിനുമുമ്പ് 80 കോടി രൂപയും നല്‍കി. ഈ തുക ഉള്‍പ്പെടെ ഉപയോഗിച്ചാണ് ചന്തകള്‍ സജ്ജമാക്കുന്നത്. കൂടാതെ ശബരി കെ റൈസ് വിതരണവും തുടരുന്നുണ്ട്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില.

You might also like