അമേരിക്കയില്‍ പാലത്തിലിടിച്ച കപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ ; സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

0

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം തകരാന്‍ കാരണമായ ചരക്കുകപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ എന്ന് അധികൃതര്‍. ചരക്കുകപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി സ്ഥിരീകരിച്ചു. സിംഗപ്പൂര്‍ പതാകയുള്ള ഡാലി ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചെങ്കിലും നാവികരെല്ലാം സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്.

You might also like