നൈജീരിയയിൽ സെമിനാരിക്കാരനെ ജീവനോടെ ചുട്ടെരിച്ച സംഭവം; പ്രതി യാക്കൂബു സെയ്ദു അറസ്റ്റിൽ

0

അബുജ: ക്രിസ്തീയ വിശ്വാസം പിന്തുടർന്നതുകൊണ്ടുമാത്രം ഏറ്റവും കൂടുതൽ ജനങ്ങൾ അരും കൊലചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. കഫൻചാൻ രൂപതയിലെ ഫദൻ കമന്താനിലെ സെന്റ് റാഫേൽ ഇടവകയ്ക്ക് നേരെ ആക്രമണം നടത്തുകയും ഒരു യുവ സെമിനാരിക്കാരനെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തിൽ അക്രമി സംഘത്തിലെ പ്രധാനി യാക്കൂബു സെയ്ദു അറസ്റ്റിൽ. മാർച്ച് 22 ന് കടുനയിൽ വച്ചാണ് ആക്രമണം നടത്തിയത്.

സെപ്റ്റമ്പറിൽ കഫൻചാൻ രൂപതയിലെ ഫദൻ കമന്തയിലെ സെന്റ് റാഫേൽ കത്തോലിക്കാ ദേവാലയം ആക്രമിച്ച സംഘത്തിലെ പ്രധാനി താനായിരുന്നുവെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. ഈ ആക്രമണത്തിലാണ് 25 വയസുള്ള സെമിനാരിയൻ സ്റ്റീഫൻ അമാൻ ദൻലാഡി കൊല്ലപ്പെടുന്നത്.

സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ച ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ സൈനികോദ്യോഗസ്ഥരുമായി സഹകരിച്ച് സംഭവസ്ഥലത്തേക്ക് പോയിരുന്നു. നിർഭാഗ്യവശാൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് തന്നെ സംശയാസ്പദമായ രീതിയിൽ പുരോഹിതന്റെ വസതിക്ക് ആക്രമികൾ തീയിട്ടിരുന്നു. ഇതിൽ ഒരു സെമിനാരിക്കാരൻ കൊല്ലപ്പെട്ടെന്ന് ജസുന എ.എസ്.പി. മൻസിർ ഹസൻ പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ ഹോണ്ട വാഹനവും മോട്ടോർ സൈക്കിളും ഉൾപ്പെടെ ദശലക്ഷക്കണക്കിന് മൂല്യമുള്ള സ്വത്തുക്കൾ അഗ്നിക്കിരയായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് പ്രതികളിലൊരാൾ പിടിക്കപ്പെട്ടതെന്ന് എസ്പി കൂട്ടിച്ചേർത്തു. ഇടവകയിൽ സേവനമനുഷ്ഠിച്ച രണ്ട് വൈദികരെ തട്ടിക്കൊണ്ട് പോകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വൈദികവസതിക്ക് തീയിട്ടതെന്ന് യാക്കൂബു സെയ്ദു വെളിപ്പെടുത്തി.

You might also like