ബിജാപൂരില്‍ നാല് നക്സലൈറ്റുകളെ വധിച്ച് സുരക്ഷ സേന; ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രദേശത്ത് തെരച്ചില്‍ ശക്തം

0

ബീജാപൂര്‍ (ഛത്തീസ്ഗഡ്): ഇന്ന് ബിജാപൂര്‍ ജില്ലയില്‍ നക്‌സലൈറ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് കൊല്ലപ്പെട്ടു. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരുടെ സാനിധ്യം അറിഞ്ഞതിനു പിന്നാലെ തെരച്ചില്‍ നടത്തവെയാണ് സുരക്ഷാ സേനക്കു നേരെ നക്‌സലൈറ്റ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.

ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലേന്ദ്ര ഗ്രാമത്തിനടുത്തുള്ള വനത്തിൽ രാവിലെ 6 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്പുണ്ടായതെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (ബസ്തർ റേഞ്ച്) സുന്ദർരാജ് പറഞ്ഞു.
പ്രതിരോധ വെടിവയ്‌പ്പിനിടെയാണ് ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടത്. സംഭസ്ഥലത്തു നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തി പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
You might also like