അമേരിക്കയില്‍ ആരാധനാലയത്തിന് സമീപം ട്രെയ്‌ലറില്‍ ഇരുന്നൂറോളം ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ടെന്നസി: ഈസ്റ്റര്‍ ദിനത്തില്‍ അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലെ ആരാധനാലയത്തിന് സമീപം ഒരു ട്രെയ്‌ലറില്‍ നൂറുകണക്കിന് ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഗ്ലോബല്‍ വിഷന്‍ ബൈബിള്‍ ചര്‍ച്ചിന് പുറത്താണ് ഇരുന്നൂറിലേറെ ബൈബിള്‍ കോപ്പികള്‍ കത്തിയ നിലയില്‍ നിലയില്‍ കണ്ടെത്തിയത്. ഈസ്റ്റര്‍ ഞായറാഴ്ച്ച രാവിലെ ആറു മണിയോടെയാണ് സംഭവമുണ്ടായത്.
കത്തിയ നിലയില്‍ കണ്ടെത്തിയ ബൈബിള്‍ പ്രതികള്‍ മനപൂര്‍വ്വം അഗ്നിക്കിരയാക്കിയതാണെന്ന് വില്‍സണ്‍ കൗണ്ടി പൊലീസ് വിഭാഗം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു