ചെന്നൈ സിറ്റിയെ വീണ്ടും സുദേവ തോല്‍പ്പിച്ചു.

0

ഐ ലീഗിലെ പുതുമുഖ ടീമായ സുദേവ മുന്‍ ചാമ്ബ്യന്മാരായ ചെന്നൈ സിറ്റിയെ ഒരിക്കല്‍ കൂടെ തോല്‍പ്പിച്ചിരിക്കുകയാണ്. ഇന്ന് ലീഗിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സുദേവ വിജയിച്ചത്.

നേരത്തെ ലീഗിന്റെ ആദ്യ ഘട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കും സുദേവ ചെന്നൈ സിറ്റിയെ തോല്‍പ്പിച്ചിരുന്നു.ഇന്ന് തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ചെന്നൈ പരാജയപ്പെട്ടത്. ഇന്ന് ആറാം മിനുട്ടില്‍ തന്നെ ചെന്നൈ സിറ്റി ലീഡ് നേടി.

ജോക്സന്റെ വക ആയിരുന്നു ചെന്നൈയുടെ ഗോള്‍. 34ആം മിനുട്ട നവോറത്തിന്റെ പാസ് സ്വീകരിച്ച വില്യംസ് ഒരു ഗ്രൗണ്ടര്‍ ഷോട്ടിലൂടെ സുദേവയ്ക്ക് സമനില നല്‍കി. ആദ്യ പകുതി അവസാനിക്കും മുമ്ബ് കിമയിലൂടെ സുദേവ ലീഡും നേടി. 11 മത്സരങ്ങളില്‍ 12 പോയിന്റുമായി സുദേവ ഇപ്പോള്‍ റിലഗേഷന്‍ ഗ്രൂപ്പില്‍ രണ്ടാമത് എത്തി.

You might also like