വനിതാക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി
ലക്നൗ : കൊവിഡിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തോല്‍വി.ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിനായിരുന്നു തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 59 പന്തുകള്‍ ബാക്കി നില്‍ക്കേ വിജയം കണ്ടു.ഇന്ത്യന്‍ നിരയില്‍ ക്യാപ്ടന്‍ മിഥാലി രാജും(50), വൈസ് ക്യാപ്ടന്‍ ഹര്‍മന്‍ പ്രീത് സിംഗും (40) മാത്രമാണ് തിളങ്ങിയത്.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ശബ്നിം ഇസ്മയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ലിസ്‌ലീ ലീയും (83*) ലോറ ലോവാള്‍ട്ടും (80) ചേര്‍ന്ന ഓപ്പണിംഗ് 169 റണ്‍സടിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ന്നു.
രണ്ടാം ഏകദിനം നാളെ നടക്കും.