ഓറിണ്‍ബര്‍ഗ് മേഖലയില്‍ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 4500 പേരെ രക്ഷപ്പെടുത്തിയതായി റഷ്യ

0

മോസ്‌കോ: ഓറിണ്‍ബര്‍ഗ് മേഖലയില്‍ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 4500 പേരെ രക്ഷപ്പെടുത്തിയതായി റഷ്യ. അഞ്ചു പേര്‍ മരിച്ചു.

രക്ഷപ്പെടുത്തിയവരില്‍ 1100 പേര്‍ കുട്ടികളാണ്. 6000 വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെയാണ് അണക്കെട്ട് തകര്‍ന്നത്. പര്‍വത നഗരമെന്ന് പേരുകേട്ട ഓര്‍സ്‌കിലെ അണക്കെട്ടിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.

ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ ഉറല്‍ നദിയില്‍ അപ്രതീക്ഷിതമായ ജലനിരപ്പ് ഉയരുകയായിരുന്നു. വലിയ യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ തകര്‍ന്ന ഭാഗങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാല്‍ പര്‍വത മേഖലയില്‍ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തേ ഒറിണ്‍ബര്‍ഗ് മേഖലയില്‍ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളപ്പൊക്ക മേഖലയില്‍ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരും ഉണ്ട്. 482 ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. യുറല്‍ നദിയുടെ ജലനിരപ്പ് 855 സെന്റീമീറ്റര്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

 

You might also like