ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മാനന്തവാടി: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പനമരം കാപ്പുഞ്ചാല്‍ സ്വദേശി, നിലവില്‍ കണിയാമ്ബറ്റയില് താമസിക്കുന്ന കിണ്ടിമൂല നാരായണെന്റ മകന് മനോജ് (36) ആണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ കുറുവ റോഡില്‍ താഴെ കുറുക്കന്‍മൂലക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. സഹയാത്രികനായ അഞ്ചുകുന്ന് ചക്കന്‍ കുഴിയില്‍ പ്രദീഷി (30) നെ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ പയ്യമ്ബള്ളി കണനംപൊതിയില് യോഹന്നാന് (53), പടമല മുള്ളന്തറ കോളനിയിലെ പ്രവീണ (17), ബിന്ദു ബാലന് (39), പയ്യമ്ബള്ളി ഊത്തുകുഴിയില്‍ വര്‍ഗീസ് (60) എന്നിവര്‍ പരിക്കുകളോടെ വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മരിച്ച മനോജ് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഭാര്യ: അശ്വതി. മക്കള്‍: മിന്നു, മുന്ന.