വേനലിനെ ചെറുക്കാന്‍ ചില മുന്‍കരുതലുകള്‍.!

0

വേനലാണ് വരാന്‍ പോകുന്നത്.കത്തുന്ന ചൂടില്‍ ഉരുകിയൊലിക്കുന്ന മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങള്‍. ആരോഗ്യകാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. പുറത്തു പോകുമ്ബോഴും സൂര്യാഘാതമേല്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉച്ചയ്ക്ക് 11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ കൊളളുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ പുറത്ത് പോകേണ്ടി വന്നാല്‍ കുട ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ധാരാളം ശുദ്ധജലമോ പാനീയങ്ങളോ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും വേണം. ചര്‍മ്മപ്രശ്‌നങ്ങളാണ് സൂര്യാതാപം കൊണ്ടുണ്ടാകുന്ന വേറൊരു അപകടം പുറത്തു പോകുമ്ബോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ വെയില്‍ കൊള്ളുന്ന ഭാഗങ്ങളില്‍ പുരട്ടുന്നത് നല്ലതാണ് വെയില്‍ കൊണ്ടുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ പുറത്ത് പോയി വന്നാലുടന്‍ തൈര് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ് .

സൂര്യതാപത്തെ വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. പുറത്ത് പോകുമ്ബോള്‍ ഒരു ചെറിയ ബോട്ടില്‍ വെള്ളം എപ്പോളും കയ്യില്‍ കരുതുക ക്ഷീണം,തലകറക്കം, രക്തസമ്മര്‍ദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറത്തില്‍ ആവുകയും ചെയ്യുക ദേഹത്ത് പൊളളലേറ്റപോലെ പാടുകള്‍ കാണപ്പെടുക, ബോധക്ഷയം മുതലയവയാണ് സൂര്യാഘാതം ഏല്ക്കുന്നതിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റവര്‍ക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതാണ്.

രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക, ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണ് സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്. കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്ബര്‍ക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, നിര്‍ജലീകരണം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിക്കാം.

You might also like