സംസ്ഥാനത്ത് കൊടുംചൂട് ; മേയ് പകുതി വരെ തുടരും, മുന്നറിയിപ്പ് നൽകി അധികൃതർ

0

തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപൊള്ളിക്കുന്ന കൊടുംചൂട് മേയ് പകുതി വരെ തുടരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. അതിനുശേഷം വേനൽമഴ കൂടുതൽ സജീവമാകും. അതോടെ താപനില കുറയും. കഴി‍‍ഞ്ഞ വർഷങ്ങളെക്കാൾ ഇത്തവണ കൂടുതൽ ജില്ലകളിലേക്ക് ചൂട് വ്യാപിച്ചിട്ടുണ്ട്. പാലക്കാട്ടും പുനലൂരും ചൂട് 42 ഡിഗ്രിവരെ വർദ്ധിച്ചേക്കാം.ഉയർന്ന താപനിലയുള്ള പാലക്കാട് (40 ഡിഗ്രി)​,​കൊല്ലം (40)​,​തൃശ്ശൂർ (39), ​പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ (38)​ ജില്ലകളിൽ 14 വരെ യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ചു. ഈ സീസണിൽ ഇതുവരെ വേനൽ മഴ ലഭിക്കാത്ത വയനാട്,​ കോഴിക്കോട്,​ മലപ്പുറം ജില്ലകളിൽ ഈമാസം അവസാനം പെയ്തേക്കും. അടുത്ത നാല് ദിവസം മദ്ധ്യ, തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിക്കും. തിരുവനന്തപുരം,​കോട്ടയം ജില്ലകളിലാകും കൂടുതൽ ലഭിക്കുക.

You might also like