എന്‍ജിനീയറിങ് ബിരുദ, ഡിപ്ലോമ പരീക്ഷകള്‍ മലയാളത്തിലും എഴുതാം, എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി എഐസിടിഇ നിര്‍ദേശം

0

എന്‍ജിനീയറിങ് ബിരുദ ഡിപ്ലോമ പരീക്ഷകള്‍ക്ക് പ്രാദേശിക ഭാഷകളിലും ചോദ്യക്കടലാസ് തയ്യാറാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളുടെയും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍മാര്‍ക്കും അംഗീകൃത സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാര്‍ക്കും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) പോളിസി ആന്‍ഡ് അക്കാദമിക് പ്്‌ളാനിംഗ് വിഭാഗം അഡൈ്വസര്‍ ഡോ.മംമ്ത ആര്‍ അഗര്‍വാള്‍ അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ഭാരതീയ ഭാഷകളില്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ നടത്താന്‍ എഐസിടിഇ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ചോദ്യങ്ങള്‍ രണ്ടു ഭാഷകളില്‍ തയ്യാറാകുമെന്നും അതില്‍ ഒന്ന് പ്രാദേശിക ഭാഷയായിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. പല വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരിക്കില്ലെന്നും സ്വന്തം ഭാഷയില്‍ പരീക്ഷ എഴുതാനുള്ള അവസരം അവര്‍ക്കു ലഭിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭാഷാപരമായ അവസരതുല്യത എല്ലാ പ്രദേശങ്ങളിലുള്ളവര്‍ക്കും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇംഗ്‌ളീഷില്‍ പ്രാവീണ്യം ഇല്ലാത്തതിനാല്‍ അവര്‍ സാങ്കേതിക രംഗത്ത് പിന്തള്ളപ്പെട്ടു പോകാന്‍ പാടില്ലെന്നതാണ് കേന്ദ്ര നയം.

You might also like