കവർന്നത് ഇരുനൂറിലധികം വീടുകൾ, കൈക്കലാക്കിയത് 58 കോടി; മോഷണതന്ത്രങ്ങൾ പങ്കുവെച്ച് താരമായി US വനിത
വാഷിങ്ടണ്‍: ഇരുനൂലധികം വീടുകളിൽ കവർച്ചനടത്തിയ തന്റെ മോഷണ അനുഭവങ്ങള്‍ പങ്കുവെച്ച് ശ്രദ്ധേയയാവുകയാണ് ജെന്നിഫര്‍ ഗോമസ് എന്ന യു.എസ്. വനിത. ‘ലോക്ക്ഡ് ഇന്‍ വിത്ത് ഇയാന്‍ ബിക്ക്’ എന്ന പോഡ്കാസ്റ്റ് പ്രോഗ്രാമിലൂടെയാണ് ജെന്നിഫര്‍ തന്റെ പൂര്‍വകാല മോഷണകഥകള്‍ ശ്രോതാക്കളുമായി പങ്കുവെച്ചത്. മോഷണങ്ങളുടെ പേരില്‍ 10 വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ജെന്നിഫര്‍, ഇപ്പോളൊരു ടിക് ടോക് ഇന്‍ഫ്‌ളുവന്‍സറാണ്. വീടുകളെ മോഷണത്തില്‍നിന്ന് രക്ഷിക്കാനുള്ള ട്രിക്കുകള്‍ പങ്കുവെച്ചാണ് ജെന്നിഫര്‍ ടിക് ടോക്കില്‍ താരമാകുന്നത്.