റാസൽഖൈമയിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

0

കണ്ണൂർ : റാസൽഖൈമയിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 8 സീറ്റുകൾ ബിസിനസ് ക്ലാസ് സീറ്റുകളും 168 ഇക്കണോമി ക്ലാസ് സീറ്റുകളും ലഭ്യമാവുന്ന ഏറ്റവും പുതിയ ബോയിങ് 737 മാക്സ് വിമാനമാണ് സർവീസിന് ഉപയോഗിക്കുക. കണ്ണൂരിൽ നിന്ന് ആദ്യമായാണ് രാജ്യാന്തര യാത്രയ്ക്ക് ബിസിനസ്‍ ക്ലാസ് ടിക്കറ്റുകൾ ലഭ്യമാവുന്നത്.

മേയ് ഒന്നു മുതലാണ് റാസൽഖൈമ സർവീസ് ആരംഭിക്കുക. ചൊവ്വ, ബുധൻ‌, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6.15നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ എത്തുന്ന തരത്തിലും തിരികെ യുഎഇ സമയം രാത്രി 9.45ന് റാസൽഖൈമയിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 3.10ന് കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസ്. കണ്ണൂരിൽ നിന്ന് 9220 രൂപ മുതലും 8119 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

You might also like