ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സി.ജെ.എം കോടതി വിധി പറഞ്ഞേക്കും
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതി വിധി പറഞ്ഞേക്കും. ജെസ്നയുടെ പിതാവ് ജെയിംസിന്റെ വാദങ്ങൾ കഴിഞ്ഞ ദിവസം സി.ബി.ഐ തള്ളിയിരുന്നു.
ജെസ്ന ഗർഭിണിയായിരുന്നില്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയില്ലെന്നുമുള്പ്പെടെയുള്ള കാര്യങ്ങളാണ് സി.ബി.ഐ അന്ന് കോടതിയെ അറിയിച്ചത്. ചില പ്രധാന കാര്യങ്ങൾ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയില്ലെന്നുമായിരുന്നു ജെയിംസിന്റെ വാദം. ഇത് സി.ബി.ഐ തള്ളുകയായിരുന്നു.