മലേഷ്യയിൽ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; 10 മരണം, അപകടം റിഹേഴ്‌സൽ നടത്തുന്നതിനിടെ

0

ക്വാലാലംപൂർ : നാവികസേനയുടെ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 10 പേർ മരിച്ചു. മലേഷ്യൽ നാവികസേനയുടെ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ലുമുട്ട് നേവൽ ബേസിൽ ഇന്ന് രാവിലെ 9. 32 നായിരുന്നു സംഭവം.

റോയൽ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകൾ റിഹേഴ്‌സൽ നടത്തുന്നതിനിടെയാണ് തമ്മിൽ കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം. അപകടത്തിൽപ്പെട്ട 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചു. എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. തിരിച്ചറിയലിനായി ലുമുട്ട് ആർമി ബേസ് ഹോസ്പിറ്റലിലേക്ക് അയച്ചതായി നാവികസേന വ്യക്തമാക്കി.
You might also like