ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം നൂറുമേനി വിജയം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

0

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന മികവില്‍ മങ്ങല്‍. ഇത്തവണ നൂറുമേനി വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം ഏഴ് മാത്രം.

നൂറുമേനി കൊയ്യുന്നതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പിന്നാക്കം പോയ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു വര്‍ഷം നീളുന്ന പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതേസമയം 78.69 ശതമാനമാണ് ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97 ശതമാനത്തിന്റെ കുറവുണ്ടായി

You might also like