ചൈനയുമായി ചേര്‍ന്ന് ചന്ദ്രനിൽ ആണവനിലയം നിർമിക്കാൻ റഷ്യ
മോസ്കോ: ചന്ദ്രനിൽ ആണവനിലയം നിർമിക്കാനൊരുങ്ങി റഷ്യ. ചൈനയുമായി ആസൂത്രണം ചെയ്ത സംയുക്ത ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാണിത്.
ഏതൊരു ഡിസ്‌നി തീം പാർക്കിനെക്കാളും വലിപ്പമുള്ള, ഏതാണ്ട് നാല് മൈൽ ചുറ്റളവുള്ള നിർദിഷ്ട ബേസിൽ ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർക്ക് പാർപ്പിടമുണ്ടാകും.
റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൻ്റെ തലവൻ യൂറി ബോറിസോവിനെ ഉദ്ധരിച്ച് 2033 നും 2035 നും ഇടയിൽ പ്ലാൻ്റ് നിർമാണം പൂർത്തിയാകുമെന്ന് റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
2028-ൽ ചന്ദ്രൻ്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ എത്താൻ രണ്ട് റഷ്യൻ റോക്കറ്റുകൾ ശ്രമിക്കുന്നത് ദൗത്യത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്ത 6 വർഷത്തിനുള്ളിൽ ചന്ദ്രനിൽ ആണവ നിലയം പണിയാൻ നാസയും രണ്ടു വർഷത്തിനു മുൻപേ പദ്ധതിയിട്ടിട്ടുണ്ട്. 2030ൽ നിലയം പൂർത്തിയാക്കാനാണു പദ്ധതി.
ഇതിനായി യുഎസ് ഊർജവകുപ്പിന്റെ ഇഡഹോ നാഷനൽ ലബോറട്ടറിയുമായി നാസ അണിചേർന്നിട്ടുണ്ട്. അതേസമയം, ബഹിരാകാശ സുരക്ഷ, ബയോസെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവ ചർച്ചകളിൽ ഉൾപ്പെടുത്തിയതായി ചൈന കൂട്ടിച്ചേർത്തു.