ക്രിസ്തീയ സമൂഹങ്ങൾ ഒരുമിച്ച് നിന്ന് സാമൂഹിക തിന്മകൾക്കെതിരെ പോരാടണമെന്ന് മാർ ജോൺ പനംതോട്ടത്തിൽ

0

ക്രിസ്തീയ സമൂഹങ്ങൾ ഒരുമിച്ച് നിന്ന് സാമൂഹിക തിന്മകൾക്കെതിരെ പോരാടേണ്ട സാഹചര്യം ഓസ്ട്രേലിയയിൽ അനിവാര്യമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ. ഓസ്ട്രേലിയ ഏറ്റവുമധികം സെക്കുലറായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. മതത്തിനും ദൈവത്തിനും വിശ്വാസ ജീവിതത്തിനും പുതിയ സാമൂഹിക ക്രമത്തിൽ പ്രാധാന്യമില്ലാതായിക്കൊണ്ടിരിക്കുന്നു. അത്യന്തം അപകടം പിടിച്ച ഈ സാഹചര്യത്തിൽ ക്രിസ്തീയ സമൂഹങ്ങൾ ഒന്നിച്ച് നിന്ന് സാമൂഹിക വിപത്തിനെതിരെ പോരാടണം.

മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മെത്രാനായി സ്ഥാനമേറ്റിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ സീന്യൂസ് ലൈവിന് വേണ്ടി മാർ ജോൺ പനംതോട്ടത്തിലുമായി ഷെറിൽ വർ​ഗീസ് നടത്തിയ അഭിമുഖത്തിലാണ് അദേഹം ഇപ്രകാരം സംസാരിച്ചത്. മെത്രാഭിഷേകത്തിന്റെ ഒന്നാം വാർ‌ഷികം ആഘോഷിക്കുന്ന മെയ് 31 പിതാവിന്റെ ജന്മദിനം കൂടിയാണ് എന്ന സവിശേഷയതുമുണ്ട്.  ‘സാമൂഹിക തിന്മകളും ദൈവവിശ്വാസത്തിലെ കുറവും പുതിയ തലമുറയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്’

You might also like