ബ​ലിപെ​രു​ന്നാ​ൾ : ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​

0

ദു​ബൈ: ബ​ലിപെ​രു​ന്നാ​ൾ അ​വ​ധി ദി​വസങ്ങളില്‍ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 15 ശ​നി​യാ​ഴ്ച മു​ത​ൽ 18 ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ്​ ദു​ബൈ​യി​ൽ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുള്ളത്. മ​ൾ​ട്ടി സ്​​റ്റോ​റി പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ​ഷാ​ർ​ജ​യി​ൽ ജൂ​ൺ 16 മു​ത​ൽ 18 വ​രെ​യാ​ണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. ബ്ലൂ ​പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സോ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്​ സ​ർ​വി​സു​കളുടെ സമയം ദീ​ർ​ഘി​പ്പിക്കും. മെ​ട്രോ​യു​ടെ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ സ​ർ​വീ​സ്​ ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ​യും തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ​യും സ​ർ​വി​സു​ണ്ടാ​കും. ദു​ബൈ ട്രാം ​തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ ആ​റു മു​ത​ൽ പു​ല​ർ​ച്ച ഒ​രു മ​ണി വ​രെ സ​ർ​വി​സ്​ ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു​വ​രെ​യാ​ണ്​ സ​ർ​വി​സു​ണ്ടാ​വു​ക. ബ​സ്​ സ​ർ​വി​സു​ക​ളു​ടെ മാ​റ്റം സു​ഹൈ​ൽ ആ​പ്​ വ​ഴി അ​റി​യാ​നാ​കും.

You might also like